വയനാട് ഒറ്റപ്പെടുന്നത് ഒഴിവാക്കണം: സ്വതന്ത്ര കർഷക സംഘം
1588414
Monday, September 1, 2025 4:27 AM IST
കൽപ്പറ്റ: താമരശേരി ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത തടസം ഉണ്ടാകുന്പോഴെല്ലാം വയനാട് ഒറ്റപ്പെടുന്നത് ഒഴിവാക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ബദൽ റോഡുകൾ യാഥാർഥ്യമാക്കുന്നത് വയനാട്ടിൽ കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കാൻ ഉതകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കർഷകരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരേ ഈ മാസം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ജില്ലയിൽനിന്നു 100 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. കല്ലിടുന്പൻ ഹംസ ഹാജി, പൊരളോത്ത് അമ്മദ് ഹാജി, എം. അന്ത്രു ഹാജി, മായൻ മുതിര, തന്നാണി അബൂബക്കർ ഹാജി, ഖാലിദ് വേങ്ങൂർ, പി.കെ. മൊയ്തീൻകുട്ടി, ആർ.പി. അസ്ലം തങ്ങൾ, സൗജത്ത് ഉസ്മാൻ, കെ. കുഞ്ഞായിഷ, അലവി വടക്കേതിൽ, എൻ.എ. ബഷീർ എന്നിവർ പ്രസംഗിച്ചു.