കാട്ടാന പൂജാരിയുടെ വീട് തകർത്തു
1587887
Saturday, August 30, 2025 5:57 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ചന്ദനമല ക്ഷേത്ര പൂജാരിയുടെ വീട് കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ക്ഷേത്രത്തിന് സമീപത്തെ വീടാണ് തകർത്തത്. ആർക്കും പരിക്കില്ല. വീട് പൂർണമായും തകർത്തു. വീട്ടിനകത്ത് കടന്ന് വീട്ട് സാധനങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ശബ്ദം കേട്ട് ഉണർന്ന പൂജാരി ആനയെ തുരത്തുകയായിരുന്നു. ഇതുസംബന്ധിച്ച് വനംവകുപ്പിന് പരാതി നൽകി.