എട്ടുനോന്പ് ആചരണം
1587880
Saturday, August 30, 2025 5:55 AM IST
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ എട്ടുനോന്പ് ആചരണവും പരിശുദ്ധ വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷവും നാളെ മുതൽ സെപ്റ്റംബർ എട്ട് വരെ നടത്തും.
നാളെ വൈകുന്നേരം 4.45ന് വികാരി ഫാ. സജി ഇളയിടത്ത് കൊടിയേറ്റും. അഞ്ചിന് വിശുദ്ധ കുർബാന. നീലഗിരി ഡവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. ബിനോയി കാശാംകുറ്റിയിൽ സന്ദേശം നൽകും.
വൈകിട്ട് പാടിച്ചിറ കപ്പേളയിൽ നൊവേനയിൽ മുൻ വികാരി ഫാ.ജോർജ് മന്പള്ളിൽ കാർമികത്വം വഹിക്കും.
സെപ്റ്റംബർ ഒന്നുമുതൽ ഏഴ് വരെ വൈകുന്നേരം 4.30ന് ആരാധന, ജപമാല. അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. എട്ടിനു രാവിലെ 10ന് തിരുനാൾ കുർബാന. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം സന്ദേശം നൽകും. ഉച്ചയ്ക്ക് സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.