പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു
1587882
Saturday, August 30, 2025 5:55 AM IST
സുൽത്താൻ ബത്തേരി: മഴയ്ക്കിടെ പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. നൂൽപ്പുഴ പള്ളിവയൽ നാരകകൊല്ലി കാട്ടുനായ്ക്ക ഉന്നതിക്കടുത്തുള്ള പൊതുകിണറാണ് വ്യാഴാഴ്ച രാത്രി പത്തോടെ ഇടിഞ്ഞുതാഴ്ന്നത്.
കിണറിന്റെ രണ്ട് റിംഗ് വലിയ ശബ്ദത്തോടെ താഴ്ന്നു. കിണറിനുചുറ്റം അപകടരമാംവിധം ഗർത്തം രൂപപ്പെട്ടു. പ്രദേശത്തെ പത്തോളം കുടുംബങ്ങൾ കുടിവെള്ളമെടുത്തിരുന്നത് ഈ കിണറിൽനിന്നാണ്.