സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഴി​ഞ്ഞ​ദി​വ​സം താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ ജി​ല്ല​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ ക​ന​ത്ത ന​ഷ്ട​ത്തി​നു കാ​ര​ണ​മാ​യി. നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ഓ​ണ​ക്കാ​ല​ത്തേ​ക്ക് ജി​ല്ല​യി​ലെ ടൂ​റി​സം സം​രം​ഭ​ങ്ങ​ളി​ൽ ന​ട​ത്തി​യ ബു​ക്കിം​ഗ് റ​ദ്ദാ​ക്കി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് ചു​ര​ത്തി​ൽ വ്യൂ​പോ​യി​ന്‍റി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞ​ത്.

ഇ​തേ​ത്തു​ട​ർ​ന്നു ആ​ളു​ക​ൾ ജി​ല്ല​യ്ക്കു പു​റ​ത്തേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി​യ​ത് ടാ​ക്സി സേ​വ​ന​ത്തെ​യും ബാ​ധി​ച്ചു. ചു​ര​ത്തി​ൽ വാ​ഹ​ന ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന മു​റ​യ്ക്ക് ജി​ല്ല​യി​ൽ ഓ​ണാ​വ​ധി ആ​ഘാ​ഷ​ത്തി​ന് സ​ഞ്ചാ​രി​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ടൂ​റി​സം സം​രം​ഭ​ക​രും മ​റ്റും.