വയനാട് സ്വദേശിനി ഇസ്രയേലിൽ മരിച്ചു
1587955
Saturday, August 30, 2025 10:16 PM IST
മാനന്തവാടി: വയനാട് സ്വദേശിനി ഇസ്രയേലിൽ മരിച്ചു. പനങ്കണ്ടി ജ്യോതിഭവൻ പരേതനായ സുധാകരൻ-യശോദ ദന്പതികളുടെ മകൾ റാണി ചിത്രയാണ്(33) മരിച്ചത്. വിളന്പുകണ്ടംപുഴയ്ക്കൽ രാഹുലിന്റെ ഭാര്യയാണ്.
ആറുമാസമായി ഇസ്രയേലിൽ ജോലി ചെയ്യുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്നു ചികിത്സയിലിരിക്കേവെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. സംസ്കാരം പിന്നീട്. മക്കൾ: ആരവ്, അദിക്.