കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു
1576083
Wednesday, July 16, 2025 12:19 AM IST
ശ്രീകണ്ഠപുരം: നിടിയേങ്ങ ശിശുമന്ദിരത്തിൽ സ്ഥാപിച്ച കിഡ്സ് പാർക്കിന്റം ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന നിർവഹിച്ചു.
നഗരസഭയുടെ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം ചെലവിട്ടാണ് പാർക്ക് തുറന്നത്. വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറും നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ജോസഫിന വർഗീസ്, നഗരസഭസ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി. ജോസഫ് കൊന്നക്കൽ, പി.പി. ചന്ദ്രാംഗദൻ, വി. പി. നസീമ, കൗൺസിലർ കെ.വി. കുഞ്ഞിരാമൻ, സെക്രട്ടറി ടി.വി. നാരായണൻ, ഇമ്പ്ലിമെന്റിംഗ് ഓഫീസർ വി. പ്രേമരാജൻ, പിഎച്ച് ഐ, പി.വി. സതീശൻ, സിഡിപിഒ, ശ്യാമള, ഐസിഡിഎസ് സൂപ്പർവൈസർ പി. ജയലക്ഷ്മി, ടി.എൻ. പ്രമോദ്, ഐസിഡിഎസ് സൂപ്പർവൈസർ വി.സി. ശ്രീജ എന്നിവർ പ്രസംഗിച്ചു.