മാത്തില്‍ ഗുരുദേവ് കോളജില്‍ ജോബ് ഫെയര്‍ 19ന്
1576085
Wednesday, July 16, 2025 12:19 AM IST
പയ്യന്നൂര്‍: മാത്തില്‍ ഗുരുദേവ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജും ജിടെക് കംപ്യൂട്ടര്‍ എഡ്യൂക്കേഷനും ചേര്‍ന്ന് 19ന് കോളജില്‍ സൗജന്യ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. മള്‍ട്ടിമീഡിയ, ഐടി, ബാങ്കിംഗ്, എഡ്യൂക്കേഷന്‍, ഇന്‍ഷ്വറന്‍സ്, അക്കൗണ്ടിംഗ്, ബില്ലിംഗ്, സെയില്‍സ് ആൻഡ് മാനേജിംഗ് സര്‍വീസ് തുടങ്ങി ആയിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ നേരിട്ട് തെരഞ്ഞെടുക്കും.
രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെ നടക്കുന്ന മേളയില്‍ പാരിസണ്‍സ്, അഫ്ജാന്‍ ഡേറ്റ്സ്, ബര്‍ജര്‍ പെയിന്റ്സ്, കല്യാണ്‍ ജ്വല്ലേഴ്സ് തുടങ്ങി മുപ്പതോളം കമ്പനികള്‍ പങ്കെടുക്കും. കമ്പനികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്. ഒരാള്‍ക്ക് നാല് അഭിമുഖങ്ങളില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയുടെ അഞ്ച് പകര്‍പ്പുകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും യോഗ്യത തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. രജിസ്ട്രേഷന് 9447767962, 7356000620 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് http://g5.gobsbank.com.jobfair2/candidate.php എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് ഫാ. സാമുവല്‍ പുതുപ്പാടി, കെ.വി. ചന്ദ്രശേഖരന്, സനല്‍ലാല്‍, അന്‍വര്‍ സാദിഖ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.