കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു
1576088
Wednesday, July 16, 2025 12:19 AM IST
ഇരിട്ടി: കർഷക കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ സഹകരണ ബാങ്കുകളിലെ വായ്പകൾ ഒഴിവാക്കി കിട്ടുന്നതിനുവേണ്ടി സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ കൈമാറി. അപേക്ഷ സമർപ്പിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കടാശ്വാസ കമ്മീഷൻ അംഗം കെ.സി. വിജയൻ നിർവഹിച്ചു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ വായ്പകൾ ഒഴിവാക്കി കിട്ടുന്നതിനായി കർഷകർ അപേക്ഷ സമർപ്പിക്കുന്നതെന്ന് കെ.സി. വിജയൻ പറഞ്ഞു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനോജ് കളരുപാറ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ജോസഫ് വട്ടുകുളം, മിനി വിശ്വനാഥൻ, പി.സി. ജോസ്, ജെയിംസ് ടി. മാത്യു, ജോർജ് വടക്കുംകര, റോസിലി വിൽസൺ, കെ.സി. ചാക്കോ, മണ്ഡലം ഭാരവാഹികളായ ബിജോയ് വട്ടുകുളം, ഷാജി മടയംകുന്നേൽ, ബേബി ചിറ്റേത്ത്, ഷാജു എടശേരി, ജിമ്മി വാഴാംപ്ലാക്കൽ, അജയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.