സിഡബ്ല്യുഎസ്എ രജതജൂബിലി ആഘോഷം
1262970
Sunday, January 29, 2023 12:28 AM IST
കാസര്‍ഗോഡ്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ജില്ലാകമ്മിറ്റി രജതജൂബിലി ആഘോഷം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആര്.മോഹനന് അധ്യക്ഷതവഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, കെ.പി.ശശി, പി.പി. കുഞ്ഞിക്കണ്ണന്, ശിവദാസന്‍ കണ്ണൂര്‍, പി.ആര്.ശശി, ആര്.രാജ, സി.എസ്.വിനോദ് കുമാര്‍,പി.അരവിന്ദാക്ഷന്,സീതാരാമ സീതാംഗോളി എന്നിവര്‍ പ്രസംഗിച്ചു.
സഫലം ഫാം കാര്‍ണിവല്‍:
മത്സരത്തിന് അപേക്ഷിക്കാം
പിലിക്കോട്: ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ഒന്ന് വരെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സഫലം ആര്‍എആര്‍എസ് ഫാം കാര്‍ണിവല്‍ 2023ന്റെ ഭാഗമായി ഫെബ്രുവരി നാലിന് രാവിലെ 10ന് തേങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണ മത്സരം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547708580.