സ്നേഹഭവനം കൈമാറി
1265311
Monday, February 6, 2023 12:10 AM IST
കാലിച്ചാനടുക്കം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിഷന്‍ കര്‍മപദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ അഞ്ചാമത്തെ സ്നേഹഭവനത്തിന്റെ താക്കോല്‍ദാനം കാലിച്ചാനടുക്കം കലയന്തടത്ത് ഇ.ചന്ദ്രശേഖരന് എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷ തവഹിച്ചു. ഉപജില്ല ഓഫീസര്‍ അഹമ്മദ് ഷെരീഫ് കുരിക്കള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ഭൂപേഷ്, വാര്‍ഡ് മെംബര്‍ എം.വി.ജഗനാഥന്, സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ സി.പി.ബാബുരാജന്, ജില്ല കമ്മീഷണര്‍ കെ.ജയചന്ദ്രന്, ജില്ല സെക്രട്ടറി വി.വി.മനോജ് കുമാര്‍, ജില്ല ട്രെയിനിംഗ് കമ്മീഷണര്‍ പി.വി. ശാന്തകുമാരി, എച്ച്എം ഫോറം കണ്‍വീനര്‍ കെ.വി.ബാബുരാജന്, മുഖ്യാധ്യാപിക ഷേര്‍ളി ജോര്‍ജ്, പിടിഎ പ്രസിഡന്റ് എ.വി.മധു, എസ്എംസി ചെയര്മാന് എ.പ്രകാശന്, മദര്‍ പിടിഎ പ്രസിഡന്റ് വി.കെ.ധന്യ, ഉപജില്ല പ്രസിഡന്റ് പി.വി.ജയരാജ്, സീനിയര്‍ അസിസ്റ്റന്റ് കെ.പി.ബാബു, സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭന്, ജില്ല ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ വി.കെ.ഭാസ്കരന്, വര്‍ക്കിംഗ് ചെയര്മാന് ടി.വി.ജയചന്ദ്രന്, എം.വി.ജയ എന്നിവര്‍ പ്രസംഗിച്ചു.