157 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു
1265646
Tuesday, February 7, 2023 12:55 AM IST
കാസര്‍ഗോഡ്: സാമൂഹ്യവിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കുമെതിരെയുള്ള പോലീസിന്റെ ഓപ്പറേഷന് ആഗിന്റെ (ആക്ഷന്‍ എഗെയിന്‍സ്റ്റ് ആന്റി സോഷ്യല്‍സ് ആൻഡ് ഗുണ്ടാസ്) ഭാഗമായി ജില്ലയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 210 ഗുണ്ടകളെ പോലീസ് പരിശോധിച്ചു. അതില്‍ 157 പേര്‍ക്കെതിരെ മുന്‍ കരുതല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 24 വാറണ്ട് പ്രതികളെയും 4 എല്‍പിസി വാറണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും പൊതുസ്ഥലത്ത് മദ്യപാനം നടത്തിയവരെയും മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയില്പ്പെട്ടവര്ക്കെതിരേയും നിയമനടപടികള്‍ സ്വീകരിച്ചു. ജില്ലയില്‍ കാപ്പ ചുമത്തിയവരെയും പോലീസ് നിരീക്ഷിച്ചു.