ആ​ന​വ​ണ്ടി​യി​ലെ വി​നോ​ദ​യാ​ത്ര വ​യ​നാ​ട്ടി​ലേ​ക്കും പ​റ​ശി​നി​ക്ക​ട​വി​ലേ​ക്കും
Tuesday, February 7, 2023 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ജി​ല്ല​യി​ല്‍​നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വി​നോ​ദ​യാ​ത്രാ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​യ​നാ​ട്, പ​റ​ശി​നി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ടൂ​ര്‍ പാ​ക്കേ​ജു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്.
വ​യ​നാ​ട് യാ​ത്ര​യ്ക്ക് ഒ​രാ​ളി​ന് 1920 രൂ​പ​യും പ​റ​ശി​നി​ക്ക​ട​വി​ലേ​ക്ക് 1310 രൂ​പ​യു​മാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. അ​വ​ധി ദി​ന​ങ്ങ​ളി​ലാ​യി​രി​ക്കും സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ക. താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്കും കൂ​ട്ടാ​യ്മ​ക​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും 8589995296 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. താ​മ​സം, വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റ്, വ​ന​യാ​ത്ര എ​ന്നി​വ​യ​ട​ക്ക​മാ​ണ് വ​യ​നാ​ട് യാ​ത്ര​യ്ക്ക് 1920 നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം സ്വ​ന്തം ചെ​ല​വി​ല്‍ ക​ഴി​ക്ക​ണം. കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട താ​മ​സ​സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സ്വ​ന്തം ചെ​ല​വി​ല്‍ അ​താ​കാം. പ​ഴ​ശി കു​ടീ​രം, ക​ര്‍​ലാ​ട് ത​ടാ​കം, ബാ​ണാ​സു​ര​സാ​ഗ​ര്‍ അ​ണ​ക്കെ​ട്ട്, എ​ട​ക്ക​ല്‍ ഗു​ഹ, ഹെ​റി​റ്റേ​ജ് മ്യൂ​സി​യം, കാ​രാ​പ്പു​ഴ ഡാം ​എ​ന്നീ ഇ​ട​ങ്ങ​ളാ​ണ് ടൂ​ര്‍ പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
പ​റ​ശി​നി​ക്ക​ട​വ് യാ​ത്ര​യ്ക്കു​ള്ള 1310 രൂ​പ​യി​ല്‍ പ്ര​വേ​ശ​ന ടി​ക്ക​റ്റ് കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം സ്വ​ന്തം ചെ​ല​വി​ല്‍ ക​ഴി​ക്ക​ണം. പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്രം, വി​സ്മ​യ പാ​ര്‍​ക്ക്, പാ​മ്പു​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളാ​ണ് സ​ന്ദ​ര്‍​ശി​ക്കു​ക. എ​ന്നാ​ല്‍ ഈ ​സ്ഥ​ല​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ഇ​തി​നേ​ക്കാ​ള്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ സ്വ​ന്തം നി​ല​യ്ക്ക് പോ​യി വ​രാ​വു​ന്ന​വ​യാ​യ​തി​നാ​ല്‍ പാ​ക്കേ​ജ് എ​ത്ര​ക​ണ്ട് വി​ജ​യ​ക​ര​മാ​കും എ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. അ​തേ​സ​മ​യം വ​യ​നാ​ട് പാ​ക്കേ​ജ് ജ​ന​പ്രി​യ​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. ഈ ​പാ​ക്കേ​ജു​ക​ളോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​തി​നു​ശേ​ഷം കൂ​ടു​ത​ല്‍ പാ​ക്കേ​ജു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.