മിഷന്‍ലീഗ് പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു
1300288
Monday, June 5, 2023 12:45 AM IST
വെള്ളരിക്കുണ്ട്:ചെറുപുഷ്പ മിഷന്‍ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനവര്‍ഷോദ്ഘാടനം വികാരി റവ.ഡോ. ജോണ്സണ് അന്ത്യാകുളം നിര്‍വഹിച്ചു. അഡ്വ.ബിജോ തണ്ണിപ്പാറ അധ്യക്ഷത വഹിച്ചു. എഡ്വിന് കോലായി പുത്തന്‍പുരയ്ക്കൽ, ലിസ് ഒഴുകയില്‍, അന്ന വടക്കേമുറിയില്‍ ആല്‍ഫ്രഡ് ചുരത്തിൽ, ജല്‍ഫ നടുവിലെപീടികയില് എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ മേഴ്സി എഫ്സിസി, റ്റിജി കാവുപുരയ്ക്കൽ, ലില്ലിക്കുട്ടി മൂലത്തോട്ടം, അമ്പിളി പുത്തന്‍പുര, ജോഷ്വ ഒഴുകയിൽ എന്നിവര്‍ നേതൃത്വം നല്കി.
കെസിവൈഎല്‍ പരിസ്ഥിതി
ദിനാചരണത്തിന് തുടക്കമായി
രാജപുരം: കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതിദിനത്തിനു മുന്നോടിയായി ശുചീകരണവും വൃക്ഷത്തൈ നടലും നടത്തി. ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കല്‍ പള്ളിമുറ്റത്ത് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അംഗങ്ങളുടെ നേതൃത്വത്തില്‍ രാജപുരം ടൗണിലെ ബസ് സ്റ്റോപ്പുകള്‍ ശുചീകരിച്ചു. പ്രസിഡന്റ് റോബിന് ഏറ്റിയാപ്പള്ളി, മരീസ പുല്ലാഴി, ജെസ്ബിന്‍ ആലപ്പാട്ട്, ജ്യോതിസ് നാരമംഗലം, സാലസ് പറയക്കോണം, ഷൈന്‍ പൂഴിക്കാലായില്‍ എന്നിവര്‍ നേതൃത്വം നല്കി.