കാഞ്ഞങ്ങാട്: നെഹ്റു കോളജ് അധ്യാപികയും ഗവേഷകയുമായിരുന്ന ഡോ.എ.ജെ.റെജിനയുടെ പത്താം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു.
വ്യാപാരഭവനില്‍ അര്‍ബുദ ബോധവത്കരണ ക്ലാസ് നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ഇ.ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത വികാരി ജനറാള്‍ മോൺ. മാത്യു ഇളംതുരുത്തിപടവില്‍ അനുഗ്രഹ ഭാഷണം നടത്തി.
മികച്ച സാമൂഹ്യ സേവനത്തിന് ഡോ.റെജിനയുടെ പേരില്‍ പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നന്മമരം കാഞ്ഞങ്ങാടിന് നഗരസഭാധ്യക്ഷ കെ.വി.സുജാത സമ്മാനിച്ചു. നിര്‍ധനര്‍ക്ക് വസ്ത്ര കിറ്റ് വിതരണവും നടത്തി. മുന്‍ നഗരസഭാധ്യക്ഷരായ ഡോ.വി.ഗംഗാധരൻ, വി.വി.രമേശന്, വൈഎംസിഎ കേരള ഉപാധ്യക്ഷന്‍ മാനുവല്‍ കുറിച്ചിത്താനം, രാഘവന് കുളങ്ങര, അഡ്വ.രവീന്ദ്രന് വാഴവളപ്പിൽ, ഡോ.വി.വി.പ്രദീപ്കുമാർ, ഡോ.എ.ജെ.റെജിന മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഡോ.ടിറ്റോ ജോസഫ്, ആന്റോ പടയാട്ടില്‍ പ്രസംഗിച്ചു.