കെഎസ്എസ്പിഎ സത്യഗ്രഹം ആരംഭിച്ചു
1581927
Thursday, August 7, 2025 2:01 AM IST
കാഞ്ഞങ്ങാട്: സര്‍വീസ് പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്എസ്പിഎ ദ്വിദിന സത്യഗ്രഹം ആരംഭിച്ചു.
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു സമീപം നടന്ന പരിപാടി കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്്പി.പി. കുഞ്ഞമ്പു അധ്യക്ഷതവഹിച്ചു.
സി. രത്നാകരന്, പി.സി. സുരേന്ദ്രന് നായര്‍, കെ. സരോജിനി, എം.കെ. ദിവാകരന്, ബാലചന്ദ്രന് കുരിക്കള്‍, കെ.പി. ബാലകൃഷ്ണന്, ടി.കെ. എവുജിന്‍, കെ.എം. വിജയന്, ചന്ദ്രന് നാലപ്പാടം, എം.വി. തോമസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാസെക്രട്ടറി തോമസ് മാത്യു സ്വാഗതവും ജില്ലാ ട്രഷറര്‍ ബാബു മണിയങ്ങാനം നന്ദിയും പറഞ്ഞു.