കുണ്ടംകുഴി ജിഎച്ച്എസ്എസിന് ഓവറോള്‍ കിരീടം
1581391
Tuesday, August 5, 2025 1:52 AM IST
കാഞ്ഞങ്ങാട്: ജില്ലാ വടംവലി ചാമ്പ്യാന്‍ഷിപ്പില്‍ 96 പോയന്റോടെ ആതിഥേയരായ കുണ്ടംകുഴി ജിഎച്ച്എസ്എസ് ഓവറോള്‍ കിരീടം ചൂടി. 30 പോയിന്റ് നേടി സഹൃദയ തട്ടുമ്മല്‍ രണ്ടാംസ്ഥാനവും 16 പോയിന്റ് നേടി തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് മൂന്നാംസ്ഥാനവും സ്വന്തമാക്കി.
മത്സരവിജയികള്‍
(ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍)
അണ്ടര്‍-13 ബോയ്സ്: 1. അമ്പലത്തറ ജിവിഎച്ച്എസ്എസ് 2. എടത്തോട് ശാന്ത മെമ്മോറിയല്‍ യുപിഎസ് 3. കുണ്ടംകുഴി ജിഎച്ച്എസ്എസ്.
അണ്ടര്‍-13 ഗേള്‍സ്: 1. ചായ്യോത്ത് ജിഎച്ച്എസ്എസ് 2. കുണ്ടംകുഴി ജിഎച്ച്എസ്എസ് 3. പരപ്പ ജിഎച്ച്എസ്എസ്.
അണ്ടര്‍-15 ബോയ്സ്: 1. കുണ്ടംകുഴി ജിഎച്ച്എസ്എസ് 2. കുണ്ടംകുഴി സ്പോര്‍ട്സ് ക്ലബ് 3. വെള്ളച്ചാല്‍ ജിഎംആര്‍എച്ച്എസ്എസ്.
അണ്ടര്‍-15 ഗേള്‍സ്:1. പരവനടുക്കം ജിഎംആര്‍എച്ച്എസ്എസ് 2. കുണ്ടംകുഴി ജിഎച്ച്എസ്എസ് 3. ബന്തടുക്ക ജിഎച്ച്എസ്എസ്.
അണ്ടര്‍-17 ബോയ്സ്:1. കൈക്കോട്ടുകടവ് ജിഎച്ച്എസ്എസ് 2. കുണ്ടംകുഴി ജിഎച്ച്എസ്എസ് 3. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ്.
അണ്ടര്‍-17 ഗേള്‍സ്:1. കുണ്ടംകുഴി ജിഎച്ച്എസ്എസ് 2. പരപ്പ ജിഎച്ച്എസ്എസ്എസ് 3. പരവനടുക്കം ജിഎംആര്‍എച്ച്എസ്എസ്.
അണ്ടര്‍-17 മിക്സഡ്: 1. കുണ്ടംകുഴി ജിഎച്ച്എസ്എസ്2.ബാനം ജിഎച്ച്എസ് 3. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ്.
അണ്ടര്‍-19 ബോയിസ്: 1. കുണ്ടംകുഴി ജിഎച്ച്എസ്എസ് 2. തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് 3. അമ്പലത്തറ ജിവിഎച്ച്എസ്എസ്.
അണ്ടര്‍-19 ഗേള്‍സ്: 1. കുണ്ടംകുഴി ജിഎച്ച്എസ്എസ് 2. ബളാല്‍ ജിഎച്ച്എസ്എസ് 3. ചായ്യോത്ത് ജിഎച്ച്എസ്എസ്.
അണ്ടര്‍-19 മിക്സഡ്: 1. കുണ്ടംകുഴി ജിഎച്ച്എസ്എസ് 2. തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് 3. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ്.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. മാധവന് അധ്യക്ഷതവഹിച്ചു.
പി. രഘുനാഥ്, പ്രവീണ്‍ മാത്യു, കെ. മുരളീധരന്, പി.കെ. ഗോവിന്ദന്, രവിചന്ദ്രന്‍ കുണ്ടംകുഴി, എം. രാധാകൃഷ്ണന്, കെ.പി. അരവിന്ദാക്ഷന്, എം.വി. രതീഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ ട്രോഫികള്‍ വിതരണം ചെയ്തു.