വിദ്യാര്‍ഥികള്‍ സ്വന്തം കഴിവില്‍ വിശ്വാസമുള്ളവരായി വളരണം: ഡോ. ഗുരുരാജ് കരജഗി
1580384
Friday, August 1, 2025 1:09 AM IST
പെരിയ: സ്വന്തം കഴിവില്‍ വിശ്വാസമുള്ളവരായി വിദ്യാര്‍ഥികള്‍ വളരണമെന്ന് വിദ്യാഭ്യാസ വിദഗ്ധനും അക്കാദമി ഫോര്‍ ക്രിയേറ്റീവ് ടീച്ചിംഗ് സിഇഒയുമായ ഡോ. ഗുരുരാജ് കരജഗി.
കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയ പിജി വിദ്യാര്‍ഥികള്‍ക്കായുള്ള രണ്ടുദിവസത്തെ പഠന സമാരംഭ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷതവഹിച്ചു.
പരീക്ഷാ കണ്ട്രോളര് ഡോ.ആര്. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രഫ. അമൃത് ജി. കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട സ്വാഗതവും രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.