അനീഷിന്റെ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു
1579629
Tuesday, July 29, 2025 2:42 AM IST
കൊന്നക്കാട്: പാമത്തട്ടിലെ അനീഷ് ആന്റണിയുടെ (42) ചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ച് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഡ്രൈവർ ജോലി ഉപജീവനമാർഗമാക്കി ജീവിക്കുന്ന അദ്ദേഹത്തിന് ആശുപത്രി ചിലവുകൾ താങ്ങാവുന്നതിലും അപ്പുറമാണ്. ഭാര്യയും കുട്ടിയമടങ്ങുന്ന അനീഷിന്റെ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
അനീഷിനെ സഹായിക്കുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം രക്ഷാധികാരിയായും വാർഡ് മെംബർ ബിൻസി ജെയിൻ ചെയർമാനായും ജി. ദിബാഷ് കൺവീനറായും പി.കെ. ജോസ് ട്രഷററായും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
യൂണിയൻ ബാങ്ക് വെള്ളരിക്കുണ്ട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നന്പർ: 179122010 001068. IFSC UBIN 0917915. GPay: 75580579 22