പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
1579826
Wednesday, July 30, 2025 1:04 AM IST
പരപ്പ: പ്ലസ് വൺ വിദ്യാർഥിനിയെ സ്മാർട്ട് ഫോൺ വാങ്ങി നൽകി പ്രലോഭിപ്പിച്ച് ലൈംഗികപീഡനത്തിരയാക്കിയ യുവാവ് അറസ്റ്റിൽ.
പരപ്പയിലെ വാഹന ബ്രോക്കറും പച്ചക്കറി വ്യാപാരിയുമായ ഷറഫുദ്ദീനെയാണ് (44) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമപ്പെട്ട യുവാവിനെ ഡിഅഡിക്ഷൻ സെന്ററിൽ വച്ചാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പാണ് സംഭവം.
പെൺകുട്ടിയുടെ കൈയിൽ മൊബൈൽ ഫോൺ കണ്ട രക്ഷിതാക്കൾ ആരാണ് വാങ്ങിത്തന്നതെന്ന് ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. ഉടനെ പോലീസിൽ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.