പബ്ലിക് ചെസ് ബോർഡുമായി ചിറ്റാരിക്കാൽ ചെസ് അക്കാദമി
1579344
Monday, July 28, 2025 12:51 AM IST
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ചെസ് അക്കാദമിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിൽ പബ്ലിക് ചെസ് ബോർഡ് സ്ഥാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിൽ ഉദ്ഘാടനം ചെയ്തു.
പ്രഫ. ഷിജിത്ത് കുഴുവേലിൽ അധ്യക്ഷതവഹിച്ചു. ചെസ് അക്കാദമി മാനേജർ മനോജൻ രവി, സെബാസ്റ്റ്യൻ പീടികപ്പാറ, റെനി മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
ചെസിൽ സ്റ്റേറ്റ് ചീഫ് ആർബിറ്റർ പദവി നേടിയ ടോണി സെബാസ്റ്റ്യൻ പീടിക്കപ്പാറയിലിനെയും ഫിഡെ റേറ്റഡ് താരം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥി ദേവദർശ് ശ്രീരാജ് മറ്റക്കാട്ടിനേയും മൊമെന്റോ നൽകി ആദരിച്ചു.