തെങ്ങുകൾ വീണ് രണ്ട് വീടുകൾക്ക് നാശം
1579246
Sunday, July 27, 2025 7:36 AM IST
തൃക്കരിപ്പൂർ: ഇന്നലെ പുലർച്ചെ മഴയ്ക്കൊപ്പം ആഞ്ഞടിച്ച ശക്തമായ കാറ്റിൽ തെങ്ങുകൾ വീണ് രണ്ട് വീടുകൾക്ക് നാശം. പൊറോപ്പാട്ടെ എം.പി. ഖദീജയുടെ ഓടിട്ട ഇരുനില വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. മേൽക്കൂരയും ഓടുകളും തകർന്നു.
ഉടുമ്പുന്തലയിലെ സുഹറ ഇബ്രാഹിമിന്റെ വീടിന് മുകളിലേക്ക് തൊട്ടടുത്തുള്ള റോഡിന്റെ മറുവശത്തുനിന്നാണ് തെങ്ങ് വീണത്. കൈക്കോട്ട് കടവ് സ്കൂളിന് സമീപവും റോഡിലേക്ക് തെങ്ങ് കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുത കമ്പികൾ പൊട്ടി വീണ് വൈദ്യുതി വിതരണം താറുമാറായി.