കണിച്ചിറ വളവിൽ വീണ്ടും ലോറി കുടുങ്ങി
1578647
Friday, July 25, 2025 1:48 AM IST
മടിക്കൈ: കണിച്ചിറയിലെ അപകട വളവിൽ വീണ്ടും ചരക്കുലോറി കുടുങ്ങി. ഏറെനേരത്തെ ഗതാഗതക്കുരുക്കിനു ശേഷം ക്രെയിൻ എത്തിച്ച് ലോറി വലിച്ചു നീക്കുകയായിരുന്നു.
ദിവസങ്ങൾക്കു മുമ്പും ഇവിടെ കൂറ്റൻ കണ്ടെയ്നർ ലോറി കുടുങ്ങിയിരുന്നു.
ചെറുവത്തൂർ വിരമലക്കുന്നിലെ മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതനിയന്ത്രണമുണ്ടായതോടെ ദീർഘദൂര ലോറികൾ ഉൾപ്പെടെ മടിക്കൈ, ചായ്യോത്ത്, കയ്യൂർ വഴിയുള്ള സമാന്തരപാതകൾ ഉപയോഗിക്കുന്നുണ്ട്.
അതേസമയം വീരമലക്കുന്നിന് സമീപത്തു കൂടിയുള്ള ദേശീയപാതയിലൂടെ ടാങ്കർ, ഹെവി വാഹനങ്ങൾ മാത്രം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കടത്തി വിടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.