കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് കൺവൻഷൻ
1578118
Wednesday, July 23, 2025 2:02 AM IST
പാലാവയൽ: കത്തോലിക്ക കോൺഗ്രസ് പാലാവയൽ യുണിറ്റ് കൺവെൻഷൻ തോമാപുരം മേഖല ഡയറക്ടർ ഫാ. മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട് അധ്യക്ഷത വഹിച്ചു.
പാലാവയൽ യുണിറ്റ് ഡയറക്ടർ ഫാ. ജോസ് മാണിക്കത്താഴെ അനുഗ്രഹ പ്രഭാഷണം നടത്തി.
മേഖല വൈസ് പ്രസിഡന്റ് മോളി തോമസ്, സെക്രട്ടറി തോമസ് മാത്യു, ട്രഷറർ സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, യുണിറ്റ് പ്രസിഡന്റ് ജോയി കൊച്ചുകുന്നത്തുപറമ്പിൽ, സെക്രട്ടറി പ്രശാന്ത് പാറേക്കുടിയിൽ, ട്രഷറർ പി.കെ. ജോസ് പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു.