പ്രവാസി ക്ഷേമബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശിക നിവാരണവും
1578112
Wednesday, July 23, 2025 2:02 AM IST
കാസര്‍ഗോഡ്: കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശിക നിവാരണവും ജില്ലാ പഞ്ചായത്ത് ഹാളില്‍ ഡയറക്ടര്‍ എന്‍.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ വില്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഫിനാന്‍സ് മാനേജര്‍ ടി. ജയകുമാര്‍ സ്വാഗതവും സീനിയര്‍ ഓഫീസ് അസിസ്റ്റന്റന് കെ. അജിത്ത് നന്ദിയും പറഞ്ഞു. നാനൂറോളം പ്രവാസികള്‍ പങ്കെടുത്ത പരിപാടിയില്‍ 120 പേര് പ്രവാസി ക്ഷേമനിധിയില്‍ പുതുതായി അംഗത്വമെടുത്തു.
75 പേര് തങ്ങളുടെ അംഗത്വം പുതുക്കി. പുതിയ അംഗത്വം എടുക്കുന്നതിനൂം നഷ്ടപ്പെട്ട അംഗത്വം പുതുക്കുന്നതിനും www.pr avasikerala.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണമെന്നും പെനാല്‍റ്റി ഇളവ് ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.