വൈഎംസിഎ ഭാരവാഹികള്‍ സ്ഥാനമേറ്റു
1577832
Tuesday, July 22, 2025 1:10 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈഎംസിഎ കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കാഞ്ഞങ്ങാട് വ്യാപാരഭവന് ഹാളില്‍ ഏഷ്യാ പസഫിക് അലയന്‍സ് കമ്മിറ്റി അംഗം ഡോ.കെ.എം. തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി മാണിശേരി അധ്യക്ഷതവഹിച്ചു.
കാഞ്ഞങ്ങാട് അപ്പസ്തോല റാണി കത്തോലിക്ക പള്ളി വികാരി ഫാ. ജോസ് അവന്നൂര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം മാനുവല്‍ കുറിച്ചിത്താനം മുഖ്യപ്രഭാഷണം നടത്തി. യൂണി-വൈ സംസ്ഥാന അധ്യക്ഷന്‍ അഖില്‍ ജോണ്‍ മുഖ്യാതിഥിയായിരുന്നു.
കാസര്‍ഗോഡ് സബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സി.എം. ബൈജു, ഉഡുപ്പി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്മാന് ടോംസണ് ടോം, സാജു തോമസ് വെള്ളേപ്പിള്ളില്‍, സെബാസ്റ്റ്യന്‍ കൊറ്റത്തില്‍, ചാണ്ടികൈനിക്കര, റോയി ചെല്ലംങ്കോട്ട് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സാജു തോമസ് വെള്ളേപ്പിള്ളില്‍ (പ്രസിഡന്റ്), ചാണ്ടി കൈനിക്കര (സെക്രട്ടറി), സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ (ജോയിന്റ് സെക്രട്ടറി), ഷിബു തങ്കച്ചന് (ട്രഷറര്‍).