മതാധ്യാപകസംഗമം നടത്തി
1577833
Tuesday, July 22, 2025 1:10 AM IST
മണ്ഡപം:കാറ്റക്കെറ്റിക്കൽ അപ്പോസ്തലേറ്റ് തോമാപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ മണ്ഡപം സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ഡോമസ് ഡോക്ടിനെ മതാധ്യാപകസംഗമം തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സജി വള്ളോപ്പിള്ളി അധ്യക്ഷതവഹിച്ചു.
തലശേരി അതിരൂപത വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടർ റവ.ഡോ. ആന്റണി കിടാരത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. വർഗീസ് ചെരിയംപുറത്ത്, ജോമേഷ് കൊല്ലക്കൊമ്പിൽ, തങ്കച്ചൻ തേക്കുംകാട്ടിൽ, ടോമി വട്ടോത്ത് എന്നിവർ പ്രസംഗിച്ചു.
തോമാപുരം ഫൊറോനയിലെ 15 സൺഡേ സ്കൂളിൽ നിന്നുമായി ഇരുനൂറോളം പേർ സെമിനാറിൽ പങ്കെടുത്തു. ഈ വർഷം നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 25 കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.മതാധ്യാപനത്തിൽ നിന്നും വിരമിച്ച ലാലി തടത്തിലിന് ആദരവും യാത്രയയപ്പും നൽകി.