യുവാവ് കുളത്തിൽ മരിച്ചനിലയിൽ
1578014
Tuesday, July 22, 2025 10:23 PM IST
പറമ്പ: യുവാവിനെ സ്വകാര്യവ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിത്താന്നി നഗറിലെ പുതിയകൂട്ടത്തിൽ അനു (40) ആണ് മരിച്ചത്.
ഇന്നലെ രാവിലെ വീട്ടിൽനിന്നിറങ്ങിയ അനുവിനെ ഉച്ചയോടെ വീട്ടിൽനിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. പെരിങ്ങോത്തുനിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. കണ്ണൻ-രമണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരൻ: ബാബു.