വചനം മധുരം പദ്ധതിക്കു തുടക്കമായി
1578117
Wednesday, July 23, 2025 2:02 AM IST
മണ്ഡപം: കാറ്റക്കെറ്റിക്കൽ അപ്പോസ്തോലറ്റ് തോമാപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും ആയി ബൈബിൾ വചനപഠനപദ്ധതി ‘വചനം മധുരം’ ഉദ്ഘാടനം അതിരൂപത മതബോധന ഡയറക്ടർ റവ.ഡോ. ആന്റണി കിടാരത്തിൽ നിർവഹിച്ചു.
ദിവസേന ഒരു ബൈബിൾ വാക്യം മനഃപാഠമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. സൺഡേ സ്കൂൾ കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച്, പുരോഗതി വിലയിരുത്തുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യും.
ഇടവകാതല വിജയികളായ കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഡിസംബർ മാസത്തിൽ ഫൊറോന തലത്തിൽ ഗ്രാൻഡ്ഫിനാലെ സംഘടിപ്പിച്ച് വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.
ഓരോ ദിവസവും പഠിക്കേണ്ട ബൈബിൾ വാക്യങ്ങൾ ഫൊറോന സമിതി നിർദ്ദേശിച്ചു നൽകുന്നതാണ്. പദ്ധതി നിർവഹണത്തിന് വേണ്ടി ഫൊറോന ഡയറക്ടർ രക്ഷാധികാരിയും ഫൊറോന പ്രസിഡന്റ്്, സെക്രട്ടറി, ഹെഡ്മാസ്റ്റർമാർ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും കമ്മിറ്റി രൂപീകരിച്ചു.