മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കണം
1577830
Tuesday, July 22, 2025 1:10 AM IST
കാസര്‍ഗോഡ്: തൃക്കണ്ണാട്, അജാനൂര്‍ കടപ്പുറം, മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള പല തീരപ്രദേശങ്ങളിലും വന്‍തോതിലുള്ള കടല്‍കയറ്റം ഉണ്ടായതായും വറുതിയിലായ മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍.
കടല്‍ കയറി വന്‍ നാശനഷ്ടമുണ്ടായ മത്സ്യത്തൊഴിലാളികള്‍ക്കും തീരപ്രദേശവാസികള്ക്കും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ഉണ്ടായിട്ടില്ല.
യുദ്ധകാല അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും തീരദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സര്‍ക്കാര്‍ സൗജന്യ റേഷനും അടിയന്തര ധനസഹായവും അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.