റെഡ്ക്രോസ് കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്കി
1578111
Wednesday, July 23, 2025 2:02 AM IST
കാഞ്ഞങ്ങാട്: ജില്ലയിലെ ആറു വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള വിദ്യാലയങ്ങളിലെ ജൂണിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്കി. റോട്ടറി ക്ലബില്‍ നടന്ന പരിപാടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ആര്. ശിവന് പിള്ള ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയര്മാന് എം. വിനോദ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. നാരായണന്, വൈസ്ചെയര്‍മാന്‍ കെ. അനില്‍കുമാര്‍, ട്രഷറര്‍ എന്‍. സുരേഷ്, മാനേജിംഗ് കമ്മറ്റിയംഗം എം. സുദില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജ്യോതികുമാരി, ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ഇന്ദിര മന്നവന്‍, ലക്ഷ്മീശ, വി.എം. ജെസി, ടി.പി. പദ്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ലക്ഷമിദേവി എം.പൈ ക്ലാസെടുത്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.കെ. സമീര്‍ സ്വാഗതവും ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.ജി. പ്രശാന്ത് നന്ദിയും പറഞ്ഞു.