സുരക്ഷയിൽ ആശങ്ക: മൊഗ്രാൽ ഗവ. സ്കൂളിലെ ഏഴു ക്ലാസ് മുറികൾ മാറ്റി
1577829
Tuesday, July 22, 2025 1:10 AM IST
കാസർഗോഡ്: കാലപ്പഴക്കവും ശക്തമായ മഴയും മൂലമുള്ള സുരക്ഷാഭീഷണി കണക്കിലെടുത്ത് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴു ക്ലാസ് മുറികൾ ഓടുമേഞ്ഞ കെട്ടിടത്തിൽ നിന്ന് മാറ്റി. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ബലക്കുറവ് സംഭവിച്ചിട്ടുണ്ടെന്ന ആശങ്കയെ തുടർന്നാണ് നടപടി.
കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടെങ്കിലും വിദ്യാർഥികളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ അധികൃതരുടെയും പിടിഎയുടെയും തീരുമാനം.
കാലപ്പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉള്ളതാണ്.