അക്രമരാഷ്ട്രീയത്തിനെതിരേയുള്ള സന്ദേശമാണ് ലക്ഷ്യമെങ്കില്‍ ആദ്യം പരിഗണിക്കേണ്ടത് ഡോ. അസ്നയെ: രാഹുല്‍ മാങ്കൂട്ടത്തില്‍
1578115
Wednesday, July 23, 2025 2:02 AM IST
കാഞ്ഞങ്ങാട്: അക്രമരാഷ്ട്രീയത്തിനെതിരേയുള്ള സന്ദേശം നല്‍കാനാണ് രാജ്യസഭയിലേക്ക് എംപിമാരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നതെങ്കില്‍ ആദ്യം പരിഗണിക്കേണ്ട പേര് ബോംബേറില്‍ കാല് നഷ്ടപ്പെട്ട ഡോ. അസ്നയുടേതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
കാഞ്ഞങ്ങാട് കാര്‍ഷികവികസനബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ മുഴുവന്‍ വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളും ഓഗസ്റ്റ് ഒമ്പതിന് മുന്നോടിയായി രൂപീകരിക്കാന്‍ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന് അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി കൊടിയാട്ട്, ഒ.ജെ. ജനീഷ്, അനു താജ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോമോന് ജോസ്, വി.പി. അബ്ദുള്‍ റഷീദ്, ഡിസിസി വൈസ്പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍, സെക്രട്ടറി പി.വി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.എം. ഉനൈസ്, റിനോ പി. രാജന്, ഷോണി കെ. തോമസ്, രാജേഷ് തമ്പാന്, വിനോദ് കപ്പിത്താന് എന്നിവര്‍ പ്രസംഗിച്ചു.