ബലിതർപ്പണ ചടങ്ങ് നടത്തി
1578649
Friday, July 25, 2025 1:48 AM IST
വെള്ളരിക്കുണ്ട്: കർക്കടവാവ് ദിനത്തിൽ പിതൃക്കളുടെ മോക്ഷം തേടി നൂറുകണക്കിനാളുകൾ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ എത്തി ബലിതർപ്പണ ചടങ്ങ് നടത്തി.
പുലർച്ചെ 5.30 മുതൽ തന്നെ ചൈത്രവാഹിനി തീരത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു.
ആചാര്യൻ ജയറാം ബെള്ളുള്ളായയുടെ കാർമ്മികത്വത്തിൽ അഞ്ചുപേർ അടങ്ങുന്ന കർമികളുടെ സാനിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
സുരക്ഷയ്ക്കായി വെള്ളരിക്കുണ്ട് പോലീസും നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് സർവീസും സ്ഥലത്ത് ഉണ്ടായിരുന്നു.