അധികാരികളുടെ മൗനാനുവാദത്തോടെ വീരമലക്കുന്നിലെ ധാതുസമ്പത്ത് കൊള്ളയടിക്കപ്പെട്ടു: പി.കെ. ഫൈസല്‍
1578643
Friday, July 25, 2025 1:48 AM IST
ചെറുവത്തൂര്‍: ദേശീയപാത നിര്‍മാണത്തിന്റെ പേരില്‍ വീരമലക്കുന്നിലെ കോടികള്‍ വിലമതിക്കുന്ന ധാതുസമ്പത്ത് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ കൊള്ളയടിക്കപ്പെട്ടതായും ഇതിനു കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ മൗനാനുവാദമുണ്ടായിരുന്നതായും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍.
ഇപ്പോള്‍ വീരമലകുന്നിന്റെ വലിയൊരു ഭാഗം ഇടിയുകയും ചെയ്തിരിക്കുകയാണ്. അടിയന്തരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ദേശീയപാത അതോറിറ്റിയും വീരമലകുന്നിലെ മണ്ണിടിച്ചിലിന് ശാശ്വതമായ പരിഹാരം കാണുകയും ജനങ്ങളുടെ ആശങ്കകള്‍ അകറ്റണമെന്നും ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ രീതിയില്‍ ജനങ്ങളെ മുന്‍നിര്‍ത്തി പ്രക്ഷോഭം ആരംഭിക്കുമെന്നും ഫൈസല്‍ പറഞ്ഞു. വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ നടന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശന് കരുവാച്ചേരി, കെ.വി. സുധാകരന്, കെ.പി. പ്രകാശന്, എം.വി. ഉദ്ദേശ്കുമാര്, കെ. ബാലകൃഷ്ണന്, ഒ. ഉണ്ണികൃഷ്ണന്, കെ.കെ. കുമാര്‍, ജയപ്രകാശ് മയ്യിച്ച, എ.കെ. പ്രജീഷ് കുമാര്‍, പി.വി. കൃഷ്ണന്, ടി.വി. കൃഷ്ണന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.