പരപ്പയിൽ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം: കെവിവിഇഎസ്
1579242
Sunday, July 27, 2025 7:36 AM IST
പരപ്പ: മലയോരത്തെ പ്രധാന വാണിജ്യകേന്ദ്രവും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവുമായ പരപ്പയിൽ ബസ് സ്റ്റാന്റ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ടൗണിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന വിധത്തിലുള്ള ബസ് പാർക്കിംഗ് ഒഴിവാക്കണമെന്നും റോഡിൽ ഓവുചാലുകളുടെ അഭാവം മൂലം കടകളിലേക്ക് മഴവെള്ളം കയറി നാശനഷ്ടങ്ങളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും റോഡരികിലെ അനധികൃത കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജയൻ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, എം.പി. സലീം, എ. സുധീഷ്, സി.എച്ച്. കുഞ്ഞബ്ദുള്ള, രാജീവൻ, ഡെന്നിസ് എന്നിവർ പ്രസംഗിച്ചു.