മേഘ കമ്പനിയെ ദേശീയപാത നിർമാണ ചുമതലയിൽനിന്ന് മാറ്റണം: രാജ്മോഹൻ ഉണ്ണിത്താൻ
1579249
Sunday, July 27, 2025 7:36 AM IST
ചെറുവത്തൂർ: മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണമെങ്കിൽ മേഘ കൺസ്ട്രക്ഷൻ കമ്പനിയെ ദേശീയപാതയുടെ നിർമാണ ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. വീരമലക്കുന്നിന് താഴെ കഴിഞ്ഞ ദിവസം ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞുവീണ പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സംഭവം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് എംപി പറഞ്ഞു.
ഷിരൂരിൽ സംഭവിച്ച ദുരന്തത്തിന് സമാനമായ അവസ്ഥയാണ് ചെറുവത്തൂരിലുമുണ്ടായത്. ഇവിടെ സോയിൽ നെയിലിംഗ് നടത്തിയതുകൊണ്ട് മലയിടിച്ചിൽ തടയാനാവില്ല. എല്ലാ ഭാഗങ്ങളിലും ശക്തമായ കോൺക്രീറ്റ് സംരക്ഷണഭിത്തി തന്നെ നിർമിക്കേണ്ടതുണ്ട്. പെരിയയിൽ ഫ്ലൈ ഓവർ തകർന്നപ്പോൾ തന്നെ മേഘ കമ്പനിയെ ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നതായി എംപി പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.വി. സുധാകരൻ, കെ.പി. പ്രകാശൻ, ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, പി. കുഞ്ഞിക്കണ്ണൻ, എം.വി. ഉദ്ദേശ്കുമാർ, എം.എ. അശോകൻ, ഒ. ഉണ്ണികൃഷ്ണൻ, കെ.കെ. കുമാരൻ, രാജേന്ദ്രൻ പയ്യാടക്കത്ത്, ഹംസൻ പയ്യങ്കി, എം. രജീഷ് ബാബു, ജയപ്രകാശ് മയിച്ച, സി. ചിത്രകാരൻ, രാജു മുട്ടത്ത് എന്നിവർ സംബന്ധിച്ചു.