ഭാരത് സ്പെഷല്‍ ഒളിമ്പിക്സ്: രജതശോഭയോടെ പാര്‍വതി
1579830
Wednesday, July 30, 2025 1:04 AM IST
പെര്‍ള: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നടന്ന ഭാരത് സ്പെഷല്‍ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടി കേരളത്തിന് അഭിമാനമായി പെര്‍ള നവജീവന സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിനി സി. പാര്‍വതി. ബൗളിംഗ് ഗെയിമായ ബോച്ചെയിലെ സീനിയര്‍ വിഭാഗത്തിലാണ് പാര്‍വതിയുടെ മെഡല്‍ നേട്ടം.
ഭാരത് സ്പെഷല്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ കാസര്‍ഗോഡ് സ്വദേശിനിയാണ് പാര്‍വതി. സീതാംഗോളിയിലെ എം. രവികുമാരയുടെയും സി. മിനിമോളുടെയും മകളാണ്.
പാര്‍വതിക്കും കോച്ച് സാം ഡേവിഡ്സണും കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നവജീവന സ്പെഷല്‍ സ്കൂള്‍ അധികൃതര്‍ സ്വീകരണം നല്കി.
സ്കൂള്‍ മാനേജര്‍ ഫാ. ജോസ് ചെമ്പോട്ടിക്കല്‍, സിസ്റ്റര്‍ സെസിന് എഫ്സിസി, സിസ്റ്റര്‍ ഷെന്‍സി ജോസ് എഫ്സിസി, സ്പീച്ച് തെറാപ്പിസ്റ്റ് അഞ്ജലി, ഫിസിയോതെറാപ്പിസ്റ്റ് അഞ്ജു, സ്പെഷല്‍ എഡ്യുക്കേറ്റര്‍മാരായ ശ്യാമിലി, നിഖില എന്നിവര്‍ നേതൃത്വം നല്കി.