കാർഗിൽ വിജയ സ്മരണയിൽ ദീപങ്ങൾ തെളിയിച്ചു
1579239
Sunday, July 27, 2025 7:36 AM IST
നീലേശ്വരം: കാർഗിൽ വിജയദിവസത്തോടനുബന്ധിച്ച് എൻസിസി 32 കേരള ബറ്റാലിയൻ നെഹ്റു കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീരമൃത്യു വരിച്ച ധീരസൈനികരുടെ സ്മരണയ്ക്കായി ചെരാതുകൾ തെളിയിച്ചു.
എൻസിസി ക്യാപ്റ്റ ഡോ. നന്ദകുമാർ കോറോത്ത് ഉദ്ഘാടനം ചെയ്തു. സുബേദാർ കൈലാസ് ശർമ മുഖ്യ പ്രഭാഷണം നടത്തി. അണ്ടർ ഓഫീസർ കെ. ദർശന, സാനിയ വിൽസൺ, കെ. ആദിത്യൻ എന്നിവർ നേതൃത്വം നല്കി.