ചെമ്പഞ്ചേരിയിലെ അപകടാവസ്ഥയിലുള്ള വൈദ്യുതതൂൺ മാറ്റണം
1579347
Monday, July 28, 2025 12:51 AM IST
ബളാൽ: 33 കുടുംബങ്ങൾ താമസിക്കുന്ന ചെമ്പഞ്ചേരി ഉന്നതിയിൽ നടുപ്പുവഴിയുടെ സമീപത്തുള്ള 35 വർഷത്തിലേറെ പഴക്കമുള്ള അപകടാവസ്ഥയിലുള്ള വൈദ്യുതതൂണും ലൈനും എത്രയും പെട്ടന്ന് മാറ്റി സ്ഥാപിക്കാൻ വൈദ്യുതി വകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് ബളാൽ മണ്ഡലം നാലാം വാർഡ് കോൺഗ്രസ് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ഊരുമൂപ്പൻ രാഘവന്റെ വസതിയിൽ ചേർന്ന യോഗത്തിൽ വാർഡ് പ്രസിഡന്റ് ജോസ് വർഗീസ് അധ്യക്ഷതവഹിച്ചു.
ജോർജ് ജോസഫ് ആഴാത്ത്, ശോഭ അജി, എൻ.സി. ശാരദ, ശ്രീകാന്ത് മുരളി എന്നിവർ പ്രസംഗിച്ചു.
ടി.വി. ചന്ദ്രൻ സ്വാഗതവും വേണു കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.