പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന് സിറ്റിംഗ് ആരംഭിച്ചു
1579827
Wednesday, July 30, 2025 1:04 AM IST
കാസര്‍ഗോഡ്: സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്റെ ജില്ലയിലെ പരാതി പരിഹാര അദാലത്ത് കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. 152 പരാതികളില്‍ ആദ്യദിനം 82 എണ്ണമാണ് പരിഗണിച്ചത്. ഇതില്‍ 72 എണ്ണത്തിന് പരിഹാരം കണ്ടെത്തി.
പട്ടയം സംബന്ധിച്ച 76 പരാതികള്‍ക്ക് പരിഹാരം കാണാന്‍ കളക്ടറുടെ ഓഫീസിലേക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള 152 പരാതികളില്‍ 59 എണ്ണം റവന്യൂ വകുപ്പുമായും 14 എണ്ണം പോലീസ് വകുപ്പുമായും 14 എണ്ണം ജില്ലാ പട്ടിക ജാതി പട്ടികവര്‍ഗ വകുപ്പുമായും മൂന്നെണ്ണം കെഎസ്ഇബിയുമായി ബന്ധപ്പെട്ടതും 37 എണ്ണം തദ്ദേശസ്വയംഭരണവകുപ്പുമായി ബന്ധപ്പെട്ടതും രണ്ടു വീതം പാരാതികള്‍ വിദ്യാഭാസം, സിവില്‍ സപ്ലൈസ് വകുപ്പുകളുമായും ബാങ്കുമായും ബന്ധപ്പെട്ടവയാണ്.
കമ്മീഷന് ചെയര്‍പേഴ്സണ്‍ ശേഖരന് മിനിയോടന്‍ അധ്യക്ഷതവഹിച്ചു. അംഗങ്ങളായ സേതു നാരായണന്, ടി.കെ. വാസു, അസി.സെക്ഷന്‍ ഓഫീസര്‍ വി. പ്രണവ്, എഡിഎം പി. അഖില്‍, ജില്ല പോലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. ഇന്നും സിറ്റിംഗ് തുടരും.