മലബാര്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ സൊസൈറ്റിക്കു തുടക്കമായി
1579627
Tuesday, July 29, 2025 2:42 AM IST
പടന്നക്കാട്: സസ്യാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ശാസ്ത്രീയമായി അവയെ അവലോകനം ചെയ്യുന്നതിനുമായി കൃഷിശാസ്ത്രജ്ഞരും പടന്നക്കാട് കാര്‍ഷിക കോളജ് വിദ്യാര്‍ഥികളും കര്‍ഷകരും ചേര്‍ന്ന് രൂപപ്പെടുത്തിയ മലബാര്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ സൊസൈറ്റിക്ക് തുടക്കമായി.
കോഴിക്കോട് സുഗന്ധവിള ഗവേഷണകേന്ദ്രം സസ്യസംരക്ഷണ വിഭാഗം മേധാവി ഡോ. ഈശ്വരഭട്ട് ഉദ്ഘാടനം ചെയ്തു. ഡോ.കെ.എം. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു.
കായംകുളം തോട്ടവിള ഗവേഷഷണകേന്ദ്രം കീടശാസ്ത്രവിഭാഗം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജോസഫ് രാജ്കുമാര്, ഡോ. സൈനമോള്‍ കുര്യന്, ഡോ.പി.കെ. മിനി, ഡോ. അജിതകുമാരി, ഡോ.പി.കെ. സജീഷ്, വിനീത് എന്നിവര്‍ സംസാരിച്ചു.