കള്ളാറിൽ ‘ഒരുമയോടെ ഒരു കൈത്താങ്ങ് ’ പദ്ധതിക്ക് തുടക്കമായി
1579244
Sunday, July 27, 2025 7:36 AM IST
കള്ളാർ: ക്നാനായ കത്തോലിക്ക കോൺഗ്രസ് കള്ളാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഒരുമയോടെ ഒരു കൈത്താങ്ങ് ജീവകാരുണ്യപദ്ധതിക്ക് തുടക്കമായി. സമൂഹത്തിലെ നിർധനരായ ആളുകൾക്ക് നല്കുന്നതിനായി അരി, പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ എന്നിവ സമാഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കെസിസി മലബാർ റീജിയൻ പ്രസിഡന്റ് ജോസ് കണിയാംപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ, കളളാർ ഇടവക വികാരി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് എന്നിവർ സംബന്ധിച്ചു. മാത്യു തേക്കുംമുട്ടിൽ, ജെയിംസ് പൂഴിക്കാലായിൽ, മത്തായി പുഞ്ചാല എന്നിവർ ആദ്യ സംഭാവനകൾ നല്കി.
ടോമി വാണിയംപുരയിടത്തിൽ, സിജു ചാമക്കാലായിൽ, ഫിലിപ്പ് കൊന്നക്കൽ, ചാണ്ടി കള്ളിക്കാട്ട്, അജീഷ് ചേരുവേലിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.