കാസർഗോഡ് നഗരത്തിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ നഗരസഭാധ്യക്ഷന്റെ ഉത്തരവ്
1579247
Sunday, July 27, 2025 7:36 AM IST
കാസർഗോഡ്: നഗരസഭാ പരിധിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടുപന്നികളെ പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടര്‍മാരെ കൊണ്ടുവന്ന് വെടിവച്ച് കൊല്ലാന്‍ നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം ഉത്തരവിറക്കി.
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതും കുട്ടികളെയടക്കം ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിന് പരിഹാരം കാണാനാണ് വന്യജീവി സംരക്ഷണ നിയമത്തിന്റെ 4(1) ബി വകുപ്പ് പ്രകാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം നല്‍കിയിട്ടുള്ള നഗരസഭ ചെയര്മാന് പന്നികളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടത്.
ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ വിളിച്ചുചേർത്ത ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചെയര്മാന് അബ്ബാസ് ബീഗത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ സ്ഥിരം സമിതി ചെയര്മാന്മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ ബി.എസ്. സൈനുദ്ദീന്‍, മജീദ് കൊല്ലമ്പാടി, അസ്മ മുഹമ്മദ്, ടൗൺ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ. ശശിധരന്, റെയ്ഞ്ച്ഫോറസ്റ്റ് ഓഫീസര്‍ സി.വി. വിനോദ് കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്, കൃഷി ഓഫീസര്‍ കെ.വി. ശിവപ്രസാദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധു, ഷൂട്ടര്‍ ബി. അബ്ദുല്‍ ഗഫൂര്‍, ഹരിതകേരളം റിസോഴ്സ് പേഴ്സൺ പി.വി. ദേവരാജന്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.പി. ഐശ്വര്യ, വി.പി. ദിവ്യശ്രീ എന്നിവർ സംബന്ധിച്ചു.