എഎച്ച്എസ്ടിഎ പ്രതിഷേധ സംഗമം
1579241
Sunday, July 27, 2025 7:36 AM IST
കാസർഗോഡ്: സ്കൂൾ ഏകീകരണ നടപടികൾ അവസാനിപ്പിക്കുക, ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കുക, അഞ്ചു വർഷം പൂർത്തിയാകുമ്പോൾ ജൂണിയർ അധ്യാപകർക്ക് സീനിയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കുക, പ്രിൻസിപ്പൽ തസ്തികയിൽ ഹയർ സെക്കൻഡറി അധ്യാപകരെ മാത്രം നിയമിക്കുക, ആശ്രിത നിയമനം അനുവദിക്കുക, 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കുക, മെഡിസെപ് പദ്ധതി കാര്യക്ഷമമാക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എഎച്ച്എസ്ടിഎ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ബി. അൻവർ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫോറം ചെയർമാൻ മെജോ ജോസഫ്, എഫ്എച്ച്എസ്ടിഎ ജില്ലാ ചെയർമാൻ സുബിൻ ജോസ് കെ. ബാലചന്ദ്രൻ, രാകേഷ് കൊട്ലമൊഗറു, രാജേന്ദ്രൻ ബോവിക്കാനം, ജില്ലാ സെക്രട്ടറി പ്രവീൺ കുമാർ, ട്രഷറർ റംഷാദ് അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.