ഓടുന്ന ബസിന് മുകളിലേക്ക് മരം പൊട്ടിവീണു
1579245
Sunday, July 27, 2025 7:36 AM IST
പരപ്പ: ഓടുന്ന ബസിനു മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് ഒൻപതുവയസുകാരിയടക്കം മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബസിന്റെ മുന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന കല്യാണി(57), നിദാ ഫാത്തിമ(9), ഷക്കീന(38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരപ്പ കാരുണ്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
കൊന്നക്കാട് നിന്നും അടുക്കം വഴി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന മലബാർ ബസിന് മുകളിലേക്കാണ് മരക്കൊമ്പ് പൊട്ടിവീണത്.
ഇന്നലെ രാവിലെ 11 മണിയോടെ ഇടത്തോടിനും അടുക്കത്തിനും ഇടയിൽ കായക്കുന്നിൽ വച്ചായിരുന്നു സംഭവം. ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്ന് മരക്കൊമ്പിന്റെ ഭാഗങ്ങൾ ഉള്ളിലേക്ക് പതിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്.