ആര്‍ച്ച് ബീം തകര്‍ന്നു; തെക്കില്‍ പാലത്തിലെ ഗതാഗതം വഴിതിരിച്ചുവിട്ടു
1579348
Monday, July 28, 2025 12:51 AM IST
ചട്ടഞ്ചാല്‍: ദേശീയപാതയിലെ തെക്കില്‍ പഴയ പാലത്തിലെ ആര്‍ച്ച് ബീം തകര്‍ന്നതിനെതുടര്‍ന്ന് ചട്ടഞ്ചാല്‍-ചെര്‍ക്കള ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
കാസര്‍ഗോട്ടേക്കും തിരിച്ചുമുള്ള ബസുകളും ലോറികളും ചട്ടഞ്ചാലില്‍ നിന്നും ദേളി റോഡിലൂടെ സംസ്ഥാനപാത വഴി തിരിച്ചുവിട്ടു. നവീകരണപ്രവൃത്തി ആരംഭിച്ചു.
പ്രവൃത്തി പൂര്‍ത്തിയായ ഉടന്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സംരക്ഷണഭിത്തി തകര്‍ന്നതിനെതുടര്‍ന്ന് നിര്‍ത്തിവെച്ച ബേവിഞ്ച വഴിയുള്ള ഗതാഗതം രണ്ടാഴ്ച മുമ്പാണ് പുനഃസ്ഥാപിച്ചത്.