ജില്ലയിൽ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
1579342
Monday, July 28, 2025 12:51 AM IST
കാസർഗോഡ്: ജില്ലയിലെ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം. ചട്ടഞ്ചാല്‍, പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്.
ഇതോടെ ജില്ലയില്‍ എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ച ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 15 ആയി. ഈ അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിരക്കിലും മൂന്ന് വർഷത്തേക്ക് വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.
ഈ തുക ആശുപത്രിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് വിനിയോഗിക്കാനാകും.