കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തി
1579824
Wednesday, July 30, 2025 1:04 AM IST
കാഞ്ഞങ്ങാട്: വന്യമൃഗാക്രമണത്തില്‍ നിന്നു കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് നടപടി എടുക്കണമെന്നാവശ്യപ്പെട്ടു താമരശേരി ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു അടക്കമുള്ള സംസ്ഥാന ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ജോയ് അധ്യക്ഷതവഹിച്ചു.
അശോക് ഹെഗ്ഡെ, കെ.പി. ബാലകൃഷ്ണന്, കെ.കെ. ബാബു, അനില്‍ വാഴുന്നോറടി, എം.പി. ജോസഫ്, എം. കുഞ്ഞികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ടിറ്റോ ജോസഫ് സ്വാഗതവും സെക്രട്ടറി പ്രഭാകരന് ചീമേനി നന്ദിയും പറഞ്ഞു.