ജില്ലാ ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്ക് അക്ഷരസാന്ത്വനം
1579346
Monday, July 28, 2025 12:51 AM IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പിനെത്തുന്നവര്ക്ക് ഇനിമുതല്‍ കഥകളും കവിതകളും ഉള്‍പ്പെടെ വിവിധ പുസ്തകങ്ങള്‍ വായിക്കാം. ചര്‍ച്ചയുമാകാം.
പൊതു ഇടങ്ങളില്‍ വായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ ഒരുക്കിയ വായന കോര്‍ണറിലാണ് ഇതിനുള്ള സൗകര്യമുള്ളത്.
തുടക്കത്തില്‍ 250ഓളം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ ആനുകാലികങ്ങളും വായിക്കാന്‍ ഒരുക്കും. ഹൊസ്ദുര്‍ഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് അക്ഷരസാന്ത്വനം എന്ന പേരില്‍ വായനാമൂല ഒരുക്കിയിരിക്കുന്നത്.
ഹൊസ്ദുര്‍ഗ് ബിആര്‍സിയിലെ കലാവിഭാഗം അധ്യാപകരാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്മാന് കെ.വി. സുജാത ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജക്ക് പുസ്തകങ്ങള്‍ കൈമാറും.